Tuesday, September 20, 2011

ട്രിഗാള്‍മെന്‍റ് പോയതാ!!!!!

ട്രിഗാള്‍മെന്‍റ് പോയതാ!!!!! (ചിരിയില്ലാത്ത ചെറുകഥ..)


രണ്ടാഴ്ചക്കപ്പുറം നാട്ടിലെ ഒരു വൈകുന്നേരം..
ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ കത്തിയടിച്ചു കൊണ്ടിരിക്കുന്നു.. ഞാന്‍,ജാബിര്‍,റാഷിദ് പിന്നേ അല്ലുവും..
ഇതില്‍ അല്ലു നാട്ടിലെ പേര് കേട്ട ഇലക്‌ട്രീഷ്യന്‍ ആണ്..
പെട്ടെന്ന് അവന്‍റെ മൊബൈലില്‍ ഒരു കാള്‍.. ആരെയോ തെറി പറഞ്ഞു അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
മറുതലക്കലില്‍ നിന്നുള്ള സംസാരം വ്യക്തമായി ഞങ്ങള്‍ക്കും കേള്‍ക്കാം..
"ഹലോ.. മിനിഞ്ഞാന്ന് വിളിച്ചു പറഞ്ഞതാണല്ലോ ഇവിടത്തെ മോട്ടര്‍ വെള്ളം വലിക്കുന്നില്ല എന്ന്...വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല.. അത് കൊണ്ട് വിളിച്ചതാ.."
"ഹയ്യോ.. ഞാന്‍ ഭയങ്കര തിരക്കിലായിരുന്നു.. വളരെ അത്യാവശ്യമായി തീര്‍ക്കേണ്ട കുറച്ചു ജോലിയുണ്ടായിരുന്നു.. ഇപ്പോഴും അത് തീര്‍ന്നില്ല.. അതാ വരാതിരുന്നത്.. "
വളരെ അത്യാവശ്യമായ കാരംസ് കളിക്കിടയില്‍ ഇതും പറഞ്ഞു അവന്‍ വിനയാന്വിതനായി..
"ഒന്ന് ജസ്റ്റ്‌ വന്നു നോക്കാമോ?? എന്തോ ചെറിയ ഒരു പ്രശ്നമേ ഉള്ളു എന്ന തോന്നുന്നേ.. "
"ഞാന്‍ ഒരു കാര്യം ചെയ്യാം.. എന്‍റെ ഒരു അസ്സിസ്ടന്റിനെ വിടാം ഞാന്‍.. അവന്‍ വന്നു നോക്കിക്കോളും.."
"ഓ.. ആയിക്കോട്ടെ.. വളരെ നന്ദി.." മറു തലക്കലില്‍ ഒരു വലിയ ആശ്വാസ നിശ്വാസത്തോടെ ഫോണ്‍ കട്ട്‌ ആയി.
ഫോണ്‍ പോക്കറ്റില്‍ തിരുകി വെക്കുന്നതിനിടയില്‍ അല്ലു ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
"ടാ.. നിങ്ങള്‍ പോകുന്ന വഴിക്ക് അയാളുടെ വീട്ടില്‍ കയറി ആ മോട്ടര്‍ ഒന്ന് നോക്കണേ.."
ഇത് കേട്ടതും ഞങ്ങള് മൂന്നു പേരും തിരിഞ്ഞു നോക്കി..
ഇല്ല.. ആരുമില്ല.. അപ്പൊ ഞങ്ങളോട് തന്നെ..
"മോട്ടര്‍ വെള്ളമെടുക്കനാണോ, അതോ മണ്ണ് വാരാനാണോ എന്നറിയാത്തവരോടാണോ മോട്ടര്‍ ശരിയാക്കാന്‍ പോകാന്‍ പറയുന്നത്?? കഷ്ടം തന്നെ.."
"ഇതൊക്കെ അറിഞ്ഞിട്ടാണോ എല്ലാരും ചെയ്യുന്നത്.. നിങ്ങള്‍ പോയി ജസ്റ്റ്‌ ഒന്ന് നോക്കി, എന്തേലും പറഞ്ഞു വന്നാല്‍ മതി..ബാക്കി ഞാന്‍ പിന്നെ ശരിയാക്കി കൊടുത്തോളാം..ഇപ്പൊ ഞാന്‍ ആ വഴിക്ക് വരുന്നില്ലല്ലോ.. അത് കൊണ്ടാ.. "
"ഉം.. ഓക്കേ ടാ.. എല്ലാം ഞാന്‍ ഏറ്റു.."
ഒരു രക്ഷകനെ പോലെ റാഷിദ് അതേറ്റെടുത്തു..
എന്താകുമോ എന്തോ??
--------------------XXXXXXXXXXXXXXX-----------------------------------------
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും ഞങ്ങളുടെ വീട്ടിലേക്കു പോകും വഴി അയാളുടെ വീട്ടിലേക്ക്....
ഞങ്ങളെ കണ്ടതും അയാള്‍ ഞങ്ങളെ രൂക്ഷമായൊന്നു നോക്കി..
"ഉം.. എന്തിനു വന്നതാ..??"
"മോട്ടര്‍ നോക്കാന്‍ വന്നതാ.." റാഷിദ് പറഞ്ഞു..
"അപ്പൊ നീയാണോ അല്ലുവിന്റെ അസ്സിസ്ട്ടന്റ്റ് ..??"
അതവനു അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല..
"ശരിക്കും അല്ലുവിനെ ഇതൊക്കെ പഠിപ്പിച്ചത് തന്നെ ഞാന്‍ ആണ്.. അങ്ങനെ പറഞ്ഞാല്‍ ശരിക്കും അവനാ എന്‍റെ അസ്സിസ്ട്ടന്റ്റ്"
അതും പറഞ്ഞു റാഷിദ് അകതോട്ടു കയറി..
മോട്ടര്‍ നോക്കുന്നതിനു മുമ്പ് തന്നെ അവന്‍ ആദ്യം പോയത് കിണറിന്റെ അടുത്തേക്ക്..
"നീയെന്തിനാട കിണര്‍ നോക്കുന്നത്??"
ആരും കേള്‍ക്കാതെ ഞാന്‍ അവനോടു ചോദിച്ചു..
"ചിലപ്പോ കിണറില്‍ വെള്ളമില്ലാഞ്ഞിട്ടാണ് വെള്ളം കയറാത്തതെങ്കിലോ ?? അങ്ങനയണേല്‍ നമ്മുടെ പണി കുറയുമല്ലോ.."
അതും പറഞ്ഞു അവന്‍ കിണറിലേക്ക് നോക്കി.. അവന്‍റെ പ്രതീക്ഷകള്‍ തല്ലി കെടുത്തി കിണറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം..
ഇനി അകത്തേക്ക്..
മോട്ടറിന്റെ സ്വിച്ച് വെച്ച സ്ഥലത്തേക്ക്..
അടച്ചു വെച്ചിരിക്കുന്ന കിളി വാതില്‍ തുറന്നും അടച്ചും കുറച്ചു സമയം തള്ളി നീക്കി..
പിന്നെ അവിടെ ഉണ്ടായിരുന്ന ചിലന്തി വല കളയാന്‍ കുറച്ചു സമയം..
പിന്നെ അവന്‍ അകതോട്ടു രൂക്ഷമായി നോക്കി.. എന്തോ കണ്ടു പിടിച്ചത് പോലെ ഉച്ചത്തില്‍ പറഞ്ഞു..
"ഒഹ്.. മൈ ഗോഡ്.. "
"എന്താ?? എന്ത് പറ്റി??" വിഷമത്തോടെ വീട്ടുടമസ്ഥന്‍ ചോദിച്ചു..
"ഇതിന്റെ ട്രിഗാള്‍മെന്‍റ് പോയതാ..!!!!!!!"
ട്രിഗാള്‍മെന്‍റ് ??????
"ട്രിഗാള്‍മെന്‍റ് .. അങ്ങനെ വെച്ചാല്‍ എന്താ??"
എന്നായി അയാള്‍..
"അത് ഇതിന്റെ അകത്തുള്ള ഒരു സാധനമാ.. അത് അടിച്ചു പോയതാ..അത് മാറ്റി വെക്കേണ്ടി വരും.. "
"അതിനു കുറെ ചെലവകുമോ??"
വേദനയോടെ വീണ്ടും വീട്ടുടമസ്ഥന്‍..
"അത് അല്ല് ശരിയാക്കാന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി.."
അതും പറഞ്ഞു അവന്‍ പുറത്തേക്കു...
"ഇവനെ കാണുന്നത് പോലല്ലല്ലോ.. ഇവന് ഇതൊക്കെ അറിയാം.. മിടുക്കനാ.."
ഞാന്‍ സന്തോഷത്തോടെ ജാബിരിനോട് പറഞ്ഞു..
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും പുറത്തേക്കു...
--------------------XXXXXXXXXXXXXXX--------------------------------------
"ശരിക്കും ട്രിഗാള്‍മെന്‍റ് എന്ന് പറഞ്ഞാല്‍ എന്താടാ?? "
പുറത്തിറങ്ങിയ ഉടനെ ഞാന്‍ അവനോടു ചോദിച്ചു..
"ആഹ്.. ആര്‍ക്കറിയാം.."
"എഹ്.. അപ്പൊ നീ ട്രിഗാള്‍മെന്‍റ് അടിച്ചു പോയതാ എന്ന് പറഞ്ഞത്??"
"ആ സമയത്ത് അങ്ങന വായില്‍ വന്നത്..അത് പറഞ്ഞു.. അത്രമാത്രം.."
എടാ പാപീ..
ഞാനും ജാബിറും പരസ്പരം നോക്കി..
പിന്നെ അല്ലുവിനെ വിളിച്ചു,,
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു സംശയമെന്നോളം ഞാന്‍ ചോദിച്ചു..
"ശരിക്കും ട്രിഗാള്‍മെന്‍റ് എന്ന് പറയുന്ന ഒരു സാധനമുണ്ടോ??"
"ആഹ്.. ആര്‍ക്കറിയാം.. ???"
കൊള്ളാം.. ബെസ്റ്റ്..
--------------------XXXXXXXXXXXXXXX--------------------------------------
ഒരാഴ്ചക്കിപ്പുറം, കഴിഞ്ഞ ശനിയാഴ്ച..
വീണ്ടും പഴയ അതേ കൂട്ടുകാര്‍, അപോഴും പഴയത് പോലെ അല്ലുവിന്റെ ഫോണിലേക്ക്, പഴയ അതേ കാള്‍..
"ശരിയാക്കാന്‍ വരാം എന്ന് പറഞ്ഞു ഇതുവരെ വന്നില്ലല്ലോ.. എന്ത് പറ്റി??"
പഴയ വീട്ടുടമസ്ഥന്‍ വേദനയോടെ ചോദിക്കുന്നു..
പാവം.. !!!!!
"അത് ട്രിഗാള്‍മെന്‍റ് തളിപ്പറമ്പില്‍ നിന്നും കിട്ടിയില്ല.. മിക്കവാറും കണ്ണൂരില്‍ പോകേണ്ടി വരും.. അപ്പൊ വാങ്ങിയിട്ട് വരാം.."
അവന്‍റെ വേദനപൂര്‍വമുള്ള മറുപടി..
ഈശ്വരാ.. വീണ്ടും ട്രിഗാള്‍മെന്‍റ്!!!!!!!!!!!!!!!!!!!!!!!
ഞങ്ങള്‍ മൂന്നു പേരും പരസ്പരം നോക്കി..
"ടാ.. ഞാന്‍ അന്ന് തല്‍കാലത്തേക്ക് രക്ഷപെടാന്‍ വേണ്ടി പറഞ്ഞതാടാ ട്രിഗാള്‍മെന്‍റ് പോയി എന്ന്.. അത് നീ ഇങ്ങനെ മുതലെടുക്കരുത്.."
റാഷിദ് രോഷത്തോടെ പറഞ്ഞു..

"ഞാനും ഇപ്പോള്‍ പലരില്‍ നിന്നും രക്ഷപെടാന്‍ ഉപയോഗിക്കുന്ന വാക്കും അത് തന്നെയാ...ട്രിഗാള്‍മെന്‍റ് എന്ന വാക്ക് കണ്ടു പിടിച്ച നിനക്ക് നന്ദി.."

നിറഞ്ഞ ചിരിയോടെ അല്ലു പറഞ്ഞു നിര്‍ത്തി..
--------------------XXXXXXXXXXXXXXX--------------------------------------

അവന്‍ "ട്രിഗാള്‍മെന്‍റ്" കൊണ്ടു വരുന്നതും കാത്തു ഇപ്പോഴും ഒരു വീട്ടുടമസ്ഥന്‍ നോക്കിയിരിപ്പുണ്ട്..
കാത്തിരുന്നു മുഷിയുമ്പോള്‍ അയാള്‍ ഇടക്കൊക്കെ അല്ലുവിനെ വിളിക്കും..
ഇപ്പോഴും അവന്‍ മറുപടി പറയുന്നുണ്ട്..
"ട്രിഗാള്‍മെന്‍റ് കണ്ണൂരില്‍ കിട്ടാനില്ല..ഏതായാലും ഫായിസ് എറണാകുളത്ത് നിന്നു വരുമ്പോള്‍ ട്രിഗാള്‍മെന്‍റ് കൊണ്ടുവരും.. കാത്തിരിക്കു.. കിട്ടാതിരിക്കില്ല.."

8 comments:

  1. mmmm...kollam..kollam....ninteyokke trigalmentu ayaal edukkathe nokkane.. ;)

    ReplyDelete
  2. lol.. Athu kond njan nattil pokunnathu nirthi.. :D
    Trigalment shariyayitte poku.. :D

    ReplyDelete
  3. എടാ, ഈ ട്രിഗാള്‍മെന്‍റ് അമേരിക്കയിലോ ജപ്പാനിലോ വല്ലോമേ കിട്ടതോല്ലോ? അവനെ ഇനി നമുക്ക് അങ്ങോട്ട്‌ പറഞ്ഞയക്കം. ചിലപ്പോള്‍ കുന്നംകുളത്തും കിട്ടുമാരിക്കും

    ReplyDelete
  4. America or Japan ok anu.. Bt kunnamkulathu kittunna trigalment venda.. coz duplicate trigalment vechittum karyamillanne.. :D

    ReplyDelete
  5. ഈ ത്രിഗാല്‍മെന്റ് എന്നാ സാധനം ഒരു ടെലിഫിലിമില്‍ കേട്ടിട്ടുണ്ട്. കുഞ്ഞാക്ക മോട്ടോര്‍ നന്നാക്കുന്ന സീനില്‍..

    ReplyDelete
  6. ഫായീസിനെങ്കിലും ട്രിഗാൾമന്റ്‌ കിട്ടിയോ ആവോ??

    ReplyDelete
  7. കുടുംപകലഹം100ദിവസം എന്ന ടെലിഫിലിമിൽ
    കുഞ്ഞക്ക എന്ന കഥാപാത്രം പറഞ്ഞ ഒരു വാക്കാണ് trigalment

    ReplyDelete
  8. ഞാനും ഒരു ഇലക്ട്രീഷ്യൻ ആണ്... ദയവായി പാവങ്ങളെ പറഞ്ഞു പറ്റിക്കാതെ...പോയി മോട്ടോർ ശരിയാക്കി... കൊടുക്ക് പൊന്നു ചങ്ങാതി.... ആശംസകൾ

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)