"അളിയാ.. ഇനി 24 മണിക്കൂറ് കൂടിയേ ഉള്ളൂ ഓളെ എനിക്ക് നഷ്ടാവാൻ.. ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു കണ്ണീർ വാർത്തു ..
അതെ, ഓൻ കഴിഞ്ഞ രണ്ടു കൊല്ലായി പ്രേമിക്കുന്ന ഓന്റെ സ്വന്തം മേരിയുടെ കല്യാണാ നാളെ..
എട്ടും പൊട്ടും തിരിയാത്ത
പതിനെട്ടുകാരിയെയും, എട്ടും ഒമ്പതും പതിനെട്ടും വരെ കഴിഞ്ഞ് ജീവിതത്തിൽ
നിന്നും റിട്ടയർ ചെയ്യാൻ പോകുന്ന തൊണ്ണൂറുകാരിയെയും വരെ അസാമാന്യ
കരവിരുതോടെ വീഴ്ത്തുന്ന ബിജു മേരിയെ പുല്ലു പോലെ വീഴ്ത്തി..!!!
രണ്ടു
വീടുകളെ വേർതിരിക്കുന്ന കുളിമുറിയുടെ സൈഡു മതിലിലെ കല്ല് ഓരോ ദിവസോം
രണ്ടെണ്ണം വെച്ച് എവിടെ പോകുന്നു എന്ന് നോക്കാൻ വേണ്ടി മാത്രം മേരിന്റച്ചൻ
കാണാത്ത ജ്യോല്സര് അന്ന് എറണാകുളം ജില്ലേൽ ഉണ്ടായിരുന്നില്ല.. അങ്ങനെ ആ
പ്രണയം കുളിമുറിയും കടന്നു പടർന്നങ്ങ് പന്തലിച്ചു...
എന്തായാലും
അമേരിക്കയിൽ നിന്നും ലീവിന് വന്ന പുതുപ്പണക്കാരൻ അയൽവാസി അന്തോണിയെ
കണ്ടപ്പോൾ ഓള് ബിജുവിനെ വലിച്ചു വാരി പോസ്റ്റർ ആക്കി അന്തോണിയെ
കെട്ടാനങ്ങ് സമ്മതിച്ചു..
"ബിജുവേട്ടൻ എന്നെ ഒരു പെങ്ങളെ പോലെ കാണണം" എന്നാ അവളവനോട് അവസാനായി പറഞ്ഞത്..
"എനിക്ക്
നാല് പെങ്ങന്മാരുണ്ട് , അതിലൊന്നിനേം കാണാൻ എനിക്ക് പാതിരാത്രി മതില് ചാടി
പോകേണ്ടി വന്നിട്ടില്ലെടീ നാ&$ന്റെ മോളെ..."എന്നാ അവൻ അവളോട് അവസാനായി
പറഞ്ഞത്.. (പറഞ്ഞത് മുഴുവൻ ഇവിടെഴുതാൻ പറ്റൂല.. അതോണ്ട് കുറെ ബീപ്.. ബീപ്)
"ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു ചോദ്യം പിന്നേം ആവർത്തിച്ചു..
"ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു ചോദ്യം പിന്നേം ആവർത്തിച്ചു..
"നീയെന്നാ വേണേലും ചെയ്.. ഞങ്ങളെന്തായാലും ഇന്ന് രാത്രി അവിടെപോയി തട്ടാൻ തീരുമാനിച്ചു.. " ഷിനു അത് പറഞ്ഞപ്പോ ബിജു ചാടി എണീറ്റു..
"ആരെ തട്ടാനാ നിങ്ങടെ തീരുമാനം.. " ഓന്റെ ചോദ്യം..
"ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ആണ് സ്പെഷ്യൽ എന്നാ കേട്ടെ..അതങ്ങ് തട്ടും.. " ഷിനുവിന്റെ വിശദീകരണം..
"അവന്റമ്മൂമ്മേടെ സ്റ്റൂ.. " എണീറ്റ ബിജു അതുപോലെ ഇരുന്നു.. !!!
"എടാ
നീ ഇപ്പൊ മഞ്ച് കടിച്ച മങ്കിയെ പോലെ കലിപ്പായിട്ടു കാര്യമില്ല.. നീ
ഹിന്ദു,അവള് ക്രിസ്ത്യാനി, അന്നേ പറഞ്ഞതാ,വേണ്ടാ വേണ്ടാന്ന്.. അന്നേരം
എന്തായിരുന്നു ബഹളം..ഒരു മതം,ഒരു ദൈവം.. ഇപ്പൊ ഒരു ജാതി സീനായപ്പോ
സമാധാനമായല്ലോ.. "ഷിനു കലിപ്പിൽ പറഞ്ഞു നിർത്തി..
"എന്നാലും
അവൾക്കു നാല് ആങ്ങളമാർക്കു പകരം മൂന്ന് ആങ്ങളമാരായിരുന്നേൽ നല്ല കിടിലൻ
ട്വിസ്റ്റ് ഉണ്ടായേനെ... " സാജിന്റെ കണ്ടു പിടിത്തം..
"എന്തോന്ന് ട്വിസ്റ്റ്.. " എന്റെ ചോദ്യം..
"നീ
അനിയത്തി പ്രാവ് സിനിമ കണ്ടിട്ടില്ലേ.. ക്ലൈമാക്സിൽ മൂന്നങ്ങളുമാരും
ചെക്കൻ വീട്ടുകാരും എല്ലാരും ചേർന്ന കിടിലൻ ട്വിസ്റ്റ്.. " ഓൻ
വിശദീകരിച്ചു..
കൊടുങ്ങല്ലൂര് മാത്രം കണ്ടു വരുന്ന ഒരു
പ്രത്യേകതരം പാതിരാപ്പാട്ടുണ്ട്..ബിജു സാജിനെ നോക്കി അൽപനേരം അതങ്ങട്
ആലപിച്ചു.. ഹാവൂ.. സമാധാനം.. !!!
പറഞ്ഞ വാക്ക് ഞങ്ങൾ തെറ്റിച്ചില്ല..ഞാനും ഷിനുവും സാജും പ്രകാശും കൃത്യ സമയത്ത് തന്നെ പോയി നല്ലോണം തട്ടി..
ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ഐസ്ക്രീമും എല്ലാം ചേർന്ന നല്ല സൊയമ്പൻ തീറ്റ..
ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ഐസ്ക്രീമും എല്ലാം ചേർന്ന നല്ല സൊയമ്പൻ തീറ്റ..
അതിനിടയിൽ
ഓളെ ഒരു നോക്ക് കണ്ടായിരുന്നു, വല്യ പെരുന്നാളിന്റെ തലേന്ന് ലോട്ടറി
അടിച്ച സന്തോഷം പോലാ ഓളുടെ ആട്ടോം ചാട്ടോം.. അതൊക്കെ കണ്ട് കലിപ്പായി
മൂന്നാലു ഐസ്ക്രീം പിന്നേം കേറ്റി ..
"ഒരുത്തനെ
മൂഞ്ചിക്കളഞ്ഞ കോലൈസ് പോലെ ഒരു മൂലക്ക് ആക്കിയിട്ടാ അവളുടെ ഒരു അർമാദിക്കൽ
.. അവസരം കിട്ടിയാ രണ്ട് പറയാരുന്നു.." ഷിനു ദേഷ്യത്തോടെ പറഞ്ഞു..
ഏതായാലും ഷിനു പറഞ്ഞ ആ അവസരം കിട്ടിയത് അവള് തിന്നോണ്ടിരിക്കുമ്പോഴാ,ആരോടോ ഫോണിൽ കൊഞ്ചി ഒറ്റക്കിരുന്നു തട്ടുവാരുന്നു അവൾ..
ഷിനു കലിപ്പോടെ അവളുടെ നേരെ നടന്നടുത്തു.. കൂടെ ഞങ്ങളും..
"തിന്നോടി
തിന്നോ,നിന്ടവസാന തീറ്റ തിന്നോ.. ഒരുത്തനവിടെ ഊണും ഉറക്കും ഇല്ലാണ്ട്
പട്ടിണി കിടക്കുമ്പോൾ അവളുടെ ഒരു തീറ്റ.. " അവനതും പറഞ്ഞു സ്ലോ മോഷനിൽ
തിരിഞ്ഞു നടന്നു..
സാജിനും എന്തൊക്കെയോ പറയണം
എന്നുണ്ടാരുന്നു.. പക്ഷെ പറഞ്ഞില്ല,പകരം ഓൾക്ക് കഴിക്കാൻ വെച്ച ഐസ്ക്രീം
എടുത്ത് ഷിനൂന്റൊപ്പം ഓനും സ്ലോ മോഷനിൽ നടന്നു.. കൂടെ ഒരു ഡയലോഗും..
"അങ്ങനെ എന്റെ ബിജൂനെ പട്ടിണിക്കിട്ടിട്ട് അവള് ഐസ്ക്രീം മൂഞ്ചണ്ട.. " ആ ഐസ്ക്രീം സാജ് കഴിച്ചു.. പ്രതികാരം,കനത്ത പ്രതികാരം..!!!
ഷിനു
പറഞ്ഞ ഡയലോഗ് ഓളുടെ ഖൽബിൽ തന്നാ കൊണ്ടത്.. കാരണം തിരിച്ചു പോരാൻ നേരം
രണ്ടു ചിക്കൻ ബിരിയാണിയാ ഓളുടെ ആങ്ങള വഴി ഓള് പാർസൽ ആക്കിത്തന്നെ..മട്ടൻ
സ്റ്റൂ തീർന്നു പോയി പോലും..!!!
പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്റെ എല്ലും കഷ്ണമെങ്കിലും കിട്ടുമോന്ന് തിരിച്ചു ചോദിച്ചില്ല..
പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്റെ എല്ലും കഷ്ണമെങ്കിലും കിട്ടുമോന്ന് തിരിച്ചു ചോദിച്ചില്ല..
അതും വാങ്ങി തിരിച്ചു നടക്കുമ്പോൾ സാജിൽ കുറ്റബോധം അലതല്ലി..
"ഛെ.. ഷിനു പറഞ്ഞ പോലെ രണ്ടു മൂന്ന് പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു.. മോശായിപ്പോയി.." സാജ് വിഷമത്തോടെ പറഞ്ഞു..
"അതെന്തിനാണാവോ ??" പ്രകാശിന്റെ ചോദ്യം..
"ചിക്കൻ ബിരിയാണി കുറച്ചൂടെ കിട്ടിയേനെ.. " സാജ് വിശദീകരിച്ചു..
ഞാനും പ്രകാശും പരസ്പരം നോക്കി.. 'ശരിയാ.. സെന്റി പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു..' അതാണ് ആ നോട്ടത്തിന്റെ അർത്ഥം ..!!!
റൂം എത്തി..
ഓന്റെ ഓളുടെ കല്യാണത്തിന്റെ ബിരിയാണി ഓനെ തന്നെ തീറ്റിച്ചു..
"ഉപ്പില്ലാത്ത ഓളുടെ അടുപ്പിലെ ബിരിയാണി.." കരഞ്ഞോണ്ടാ ഓനത് പറഞ്ഞെ.. ആ കണ്ണീര് കൊണ്ട് ആ ബിരിയാണീൽ ഉപ്പ് നിറഞ്ഞു..
"ഓളുടെ അച്ഛന് ഉപ്പ് ഫ്രീ ആയിക്കിട്ടിയതാന്നാ തോന്നുന്നേ .. എന്തൊരുപ്പാ ഈ കോപ്പില് " ഓനെന്നെ അതും പറഞ്ഞു..
റിലേ പോയ കാമുകന്റെ ജൽപനങ്ങൾ ..!!!
ബിരിയാണി തീർന്നിട്ടും ഓന്റെ കരച്ചില് തീർന്നില്ല..അമ്മാതിരി കരച്ചിൽ..
"അളിയാ.. എനിക്ക് താങ്ങാൻ പറ്റണില്ലളിയാ... വാ ബാറിൽ പോകാം.. ഞാനിന്ന് കുടിച്ച് കുടിച്ച് ചാവും.."
ആ ഡയലോഗ് പറഞ്ഞു തീർന്ന് നെക്സ്റ്റ് ഡയലോഗ് തുടങ്ങിയത് അലങ്കാർ ബാറിലാ,
"ചേട്ടാ.. രണ്ടു ഫുൾ.." പ്രകാശാ ഡയലോഗ് മൊഴിഞ്ഞേ..
"കൊറേ പൊറോട്ടേം കൂട്ടത്തിൽ കൊറേ ചിക്കനും ." അത് മൊഴിഞ്ഞത് ഞാനാ..!!!
ബിജു
ഓരോ പെഗിനും ഒന്നൊര പെഗ് കണ്ണീര് വെച്ചാ ഷോടാ കുപ്പിയിലേക്ക്
വാർക്കുന്നെ..ഓന്റെ കരച്ചില് കണ്ട് കൂടെ കുടിക്കുന്ന ഷിനുവും പ്രകാശും
തുടങ്ങി കരച്ചിൽ.. ഈ കൂട്ടക്കരച്ചില് കണ്ട് , കാര്യമെന്തെന്ന്
പോലുമറിയാത്ത ഹാള്ളിലെ സകല കുടിയന്മാരും വെറുതെ നിന്നില്ല.. അവരും
തുടങ്ങി,കരച്ചിലോട് കരച്ചിൽ ..എന്തിനേറെ,സ്വന്തം ഭാര്യ പ്രസവിച്ചതിന് ചെലവ്
ചെയ്യാൻ വന്ന മനുഷ്യൻ പോലും കരഞ്ഞ് കൊണ്ടാ ബാറീന്നു പോയെ..!! ആ
കുടുംബത്തിൻറെ കാര്യം എന്തിരാകുമോ എന്തോ??
ഇതാ ഈ കുടിയുടെ ഒരു ഗുട്ടൻസ്,ഒരാളുടെ വേദന ഒരു സമൂഹത്തിന്റെ വേദനയായി തീരുന്നത് ഇങ്ങനാ...!!!
ഇതാ ഈ കുടിയുടെ ഒരു ഗുട്ടൻസ്,ഒരാളുടെ വേദന ഒരു സമൂഹത്തിന്റെ വേദനയായി തീരുന്നത് ഇങ്ങനാ...!!!
സമയം തോനെ പിന്നേം പോയി.. ബാറിലുള്ള കുടിയന്മാരും പോയി..!!
പോകാതെ ബാക്കി നിക്കുന്ന രണ്ടേ രണ്ടു ടീംസ് ഒന്ന് ഞങ്ങളും,മറ്റേത് മേരിയെ കെട്ടാൻ പോണ അന്തോണിയുടെ ചെങ്ങായിമാരുടെ ടീംസും ..!!!
ഞങ്ങളിൽ നിന്നും ബിജുവിന്റെ കണ്ണീരിന്റെ കാരണം ചോദിച്ചറിഞ്ഞ അവർക്കും ഞങ്ങക്കും ഒരേ ഒരു ലക്‌ഷ്യം.. ആ കല്യാണം എങ്ങനേം മുടക്കുക..!!!
അമേരിക്ക കാണുന്നത് വരെ ചെങ്ങായിമാരുടെ കൂടെ കള്ളവാറ്റും അടിച്ചോണ്ട് നടന്നിരുന്ന അന്തോണി അമേരിക്ക കണ്ട് വന്നന്ന് "കുപ്പി കൊണ്ട് വന്നോ അന്തോ"എന്ന് ചോദിച്ചപ്പോ ,
"ഹു ഈസ് ദിസ് ഡേർട്ടി ഫെല്ലോസ് " എന്നാണ് പോലും തിരിച്ചു ചോദിച്ചത് .. മാരകമായ ചോദ്യം..!!
അന്ന്
തുടങ്ങിയത് അന്തോണിയോടുള്ള കലിപ്പ്, സുന്ദരിയായ മേരിയെ കരിഞ്ഞുണങ്ങിയ
അന്തോണി കെട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോ ആ കലിപ്പിന്റെ മേലെ ഒരു കുരൂം കൂടി
പൊന്തി വന്നു..
ആ കല്യാണം മുടക്കാൻ അന്തോണിയുടെ പഴയ
കുറ്റിയും,അന്തോണി പോയപ്പോ കമ്പ്ലീറ്റ് നാട്ടുകാരുടേം കുറ്റിയുമായ രമണിയെ
വെച്ച് നല്ല ഒന്നാംതരം പണി പ്ലാൻ ചെയ്തിരിക്കുവായിരുന്നു.. ആ പ്ലാൻ
ചോർന്നു, ആ പ്ലാൻ ഉപേക്ഷിക്കാൻ വേണ്ടി അന്തോണി രണ്ടായിരം രൂപ കൊടുത്തു
അലങ്കാറിലേക്ക് വിട്ടതായിരുന്നു അവന്മാരെ.. !!!
അവിടെ വെച്ചാ
ബിജുവിന്റെ കണ്ണീര് അവര് കണ്ടേ..കണ്ണീരിന്റെ കൂടെ ബിജു തന്നെ കാശ്
കൊടുത്ത് വാങ്ങിച്ച ഒരു കുപ്പി ബ്രാണ്ടി കൂടി ചേർന്നപ്പോൾ "ഓപ്പറേഷൻ രമണി "
പ്ലാൻ പിന്നെയും സജീവമായി.. ചുരുക്കി പറഞ്ഞാൽ രണ്ടായിരം രൂപക്ക് ബ്രാണ്ടി
വാങ്ങിക്കൊടുത്ത അന്തോണിയുടെ കൈക്ക് അതേ ബ്രാണ്ടി തന്നെ തിരിച്ചു
കൊത്തി...!!!
ഇനിയാണ് സീൻ.. ദി രമണി സീൻ..!!!
രമണിയെ വിളിച്ചു വരുത്തി അന്തോണിക്ക് ആപ്പടിക്കുന്ന കലിപ്പ് സീൻ..!!
രമണിയെ വിളിക്കാൻ പറഞ്ഞപ്പോ എല്ലാരും ഒരുമിച്ച് ഫോണെടുത്തു..ഗൊച്ചു കള്ളന്മാർ..
കൂട്ടത്തിലെ എല്ലാരുടെ മൊവീലിലും രമണീടെ നമ്പർ പല പേരിലാ സേവ് ചെയ്തിരിക്കുന്നെ..
മേസ്തിരി ശശി,അളിയൻ സാബു,ഡാഡി,സുശീൽ കുമാർ PS , അങ്ങനെ അങ്ങനെ...
ഒരേ ഒരു നമ്പർ ,ഒരൊറ്റ സംസ്കാരം,ഒരുപാട് പേരുകൾ .. അതാണ് രമണി..!!!,ദി വണ്‍ ആൻഡ് ഒണ്‍ലി രമണി.. ആ രമണി വരുന്നു,ബിജുവിന്റെ കണ്ണീരൊപ്പാൻ,അന്തോണിയെ സ്വന്തമാക്കാൻ...
ഒരേ ഒരു നമ്പർ ,ഒരൊറ്റ സംസ്കാരം,ഒരുപാട് പേരുകൾ .. അതാണ് രമണി..!!!,ദി വണ്‍ ആൻഡ് ഒണ്‍ലി രമണി.. ആ രമണി വരുന്നു,ബിജുവിന്റെ കണ്ണീരൊപ്പാൻ,അന്തോണിയെ സ്വന്തമാക്കാൻ...
"ഓപ്പറേഷൻ രമണി " പ്ലാനിംഗ് ആൻഡ് എക്സിക്യുഷൻ ചുമതല സകല കുടിയന്മാരും കൂടി എന്നേം സാജിനേം ഏൽപ്പിച്ചു അവന്മാര് അടുത്ത ഫുള്ള് ഓർഡർ ചെയ്തു..
പ്ലാൻ സിമ്പിൾ ആൻഡ് പവർഫുൾ ആണ്..
രമണിയെ വിളിക്കണം,അന്തോണിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണിച്ച് അവളെ പിരി കേറ്റണം, അവളേം കൂട്ടി നേരം വെളുക്കുമ്പോൾ തന്നെ അന്തോണീടെ വീട്ടിൽ പോണം.. ബാക്കി നാട്ടാര് നോക്കിക്കോളും..
രമണി പിന്നെ ,മിസ്സിസ് രമണീ അന്തോണി എന്നും, കല്യാണദിവസം തന്നെ കല്യാണം മുടങ്ങിയ മേരി ,മേരി ബിജു എന്നും നാളെ മുതൽ അറിയപ്പെടും.. !! വൻ കയ്യടി..!!
അർദ്ധരാത്രി കൃത്യം
രണ്ടു മണിക്ക് സാജ് രമണിയെ വിളിച്ചു കാര്യം പറഞ്ഞു.. ഫോണ്‍ എടുത്ത ഉടനെ
രമണി ആദ്യം സാജിന്റെ തന്തക്ക് വിളിച്ചു,പിന്നെ ആരാന്ന് ചോദിച്ചു..
ആ ഒറ്റ തന്തക്ക് വിളിയിൽ സാജിന്റെ റിലേ എങ്ങോട്ടോ പോയി..
"ജബ.. ജബ.."
ഇത്
കേട്ട രമണി തള്ളക്കും വിളിച്ചു അടുത്ത ചോദ്യമിട്ടു,"ആരാടാ നാറീ
അർദ്ധരാത്രി പഞ്ചാബി ഹൌസ് കളിക്കുന്നെ,മനുഷ്യനെ പണിയെടുക്കാൻ
സമ്മതിക്കാതെ.."
"അതു.. ഞാൻ.. സാജ്.. അന്തോണി .."
അന്തോണി എന്ന വാക്കുരുവിട്ടതും അടുത്ത സ്പോട്ടിൽ രമണിയിൽ പ്രണയം വിരിഞ്ഞത് സാജ് ഇവിടന്ന് അനുഭവിച്ചറിഞ്ഞു.. ദിവ്യാനുരാഗം..!!
"അന്തോണിയേട്ടാ..ങാ.." രമണി വികാരം പൂണ്ടു..
"ഞാൻ അന്തോണിയല്ല.."
"പിന്നെ ആരാടാ നാറീ നീ.. " ഒറ്റയടിക്ക് വികാരം എങ്ങോ പോയി..
സാജ്
കാര്യം പറഞ്ഞു.. അന്തോണിയുടെ കല്യാണക്കാര്യം അറിഞ്ഞ നിമിഷം രമണി
കണ്ണീർവാർത്തു.. രമണി കരയുന്നത് കേട്ട് സാജും കരഞ്ഞു.. വെറുതെ.. വെറും
വെറുതെ..സാജ് ഒരു വികാരജീവിയാണല്ലോ..!!
മൂന്നു മണി കഴിഞ്ഞപ്പോ തന്നെ രമണി വൈറ്റിലയിൽ എത്തി..
നേരം
വെളുക്കുന്നത് വരെ രമണി എവിടെ താമസിക്കും എന്ന് പറഞ്ഞു കുടിയന്മാർ ഒന്നും
രണ്ടും പറഞ്ഞു വർത്താനം തുടങ്ങി..എല്ലാരും ഓളെ ഒരു പെങ്ങളെ പോലെയാണത്രേ
കാണുന്നെ,അതോണ്ട് ഓളുടെ സംരക്ഷണാവകാശം ഉന്നയിച്ചുള്ള വർത്താനം പിന്നെ
തല്ലോളമെത്തി.. ചോര പൊടിയുമെന്നു കണ്ടെപ്പോ സീനിൽ രമണി ഇടപെട്ടു..
'ഓളെ കണ്ടത് മുതൽ ഒരു കാര്യവുമില്ലാണ്ട് പട്ടി കരയണ പോലെ മോങ്ങുന്ന ആ ചേട്ടന്റെ വീട്ടിൽ താമസിക്കാന്ന്..'
'ഓളെ കണ്ടത് മുതൽ ഒരു കാര്യവുമില്ലാണ്ട് പട്ടി കരയണ പോലെ മോങ്ങുന്ന ആ ചേട്ടന്റെ വീട്ടിൽ താമസിക്കാന്ന്..'
ആ പട്ടി സാജ് ആയിരുന്നു.. ഫോണിൽ കൂടി രമണിയോട് സംസാരിച്ചപ്പോ മുതൽ തുടങ്ങിയതാ ഓന്റെ മോങ്ങൽ.. !!
രമണിയുടെ ആ പ്രസ്ഥാവന വന്നപ്പോൾ കുടിയന്മാർ അടുത്ത അടി തുടങ്ങി..ഞങ്ങളുടെ വീട്ടിൽ താമസിക്കാനുള്ള മത്സര ഇടി.. സഹോദരീ സ്നേഹമേ..!!
ഒടുവിൽ
അവിടെ ഉള്ളവർ മാത്രം അവിടെ താമസിച്ചാ മതി എന്ന് രമണി തന്നെ അടുത്ത
പ്രസ്ഥാവന ഇറക്കി.. കുടിയന്മാർ നിരാശരായി.. രാവിലെ ആറ് മണിക്ക് കാണാന്ന്
കണ്ണീരോടെ പറഞ്ഞ് അവർ പിരിഞ്ഞു..
ഞാൻ പതിയെ ബിജുവിന്റെ അടുത്തേക്ക് നീങ്ങി..
"അളിയാ..
ഈ കളി വേണോ..? ഇതെങ്ങാൻ ഈ രാത്രി പുറത്തറിഞ്ഞാൽ നാളത്തെ മനോരമീൽ നമ്മടെ
കളർ ഫോട്ടോ വരും..ആ കുരിഷിനെ അവന്മാരുടെ ആരുടേലും വീട്ടിലേക്ക് വിടെടാ.."
"അതൊന്നും
പറ്റൂല.. ഇവളെ ഇന്ന് രാത്രി സംരക്ഷിക്കേണ്ടത് എന്റെ ആവിശ്യാ. നാളെ ന്റെ
കല്യാണാടാ " അത് പറഞ്ഞവൻ കള്ളിന്റെ ലഹരിയിൽ കുളിര് കൊണ്ടു.. റൂമിലെ മറ്റ് കുടിയന്മാരും അവന്റെ കൂടെ കുളിരിന്റെ പങ്ക് കൊണ്ടു..
കുടിക്കാത്ത സാജിനെ പിടിക്കാന്ന് വെച്ചാ ആ പരട്ട കരച്ചിൽ നിർത്തിയിട്ടു വേണ്ടേ എന്തേലും ഒരക്ഷരം ഓനോട് മിണ്ടാൻ തന്നെ.. !!
രമണിയെ ഒരു റൂമിൽ തള്ളി അത് പുറത്ത് നിന്നും പൂട്ടി ഞങ്ങൾ അഞ്ചു സഹമുറിയന്മാർ അടുത്ത റൂമിലേക്ക്.!!
സമയം രാവിലെ അഞ്ച് മണി..
ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.. കണ്ണ് തുറന്നപ്പോൾ തന്നെ ആ രൂപം കണ്ടു ഞെട്ടി പോയി..
ഒരു വെള്ളപ്പന്നി.. ഒന്നൂടി നോക്കിയപ്പോഴാ വെള്ളപ്പന്നിയല്ല,കള്ളപ്പന്നി ബിജുവാ അതെന്ന് മനസ്സിലായത്..
രാവിലെ തന്നെ എണീറ്റ് കുളിച്ചു,വെള്ള മുണ്ടും വെള്ള ഷർട്ടും ഒക്കെ ഇട്ടു കല്യാണം കഴിക്കാൻ ഒരുങ്ങി നിക്കുവാ ആ കള്ളപ്പന്നി..!!
സമയം കളയാതെ അവൻ മറ്റുള്ളവരേം കൂടെ വിളിച്ചുണർത്തി.. മദ്യ ലഹരിയിൽ അടഞ്ഞ കുഞ്ഞിക്കണ്ണുകൾ പതിയെ തുറന്നു..!!
പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ ചുറ്റിലും നോക്കി എണ്ണി..
"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല്.."
പിന്നേം എണ്ണി ,
"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല് .. നാലേ..."
"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല് .. നാലേ..."
"എന്താടാ പട്ടി എണ്ണുന്നത്.. ഞങ്ങളടിച്ച ഫുള്ളിന്റെ എണ്ണമാണോ? " ഷിനുവിന്റെ ചോദ്യം..
"അല്ലേടാ..
എണ്ണം എങ്ങനെ നോക്കിയിട്ടും ശരിയാവുന്നില്ലല്ലോ.. ങേ.." ഞാൻ ചുറ്റിലും
നോക്കി..അത് കണ്ട് അവന്മാരും നോക്കി..പിന്നേം ഞാൻ എണ്ണി..
"ഒന്ന്,രണ്ട്,മൂന്ന് ,നാ.. നാ.. ആ നായെന്തിയെ??"
"ഒന്ന്,രണ്ട്,മൂന്ന് ,നാ.. നാ.. ആ നായെന്തിയെ??"
"ആര് ??"
"സാജ്??" അതും പറഞ്ഞു ഞാൻ ഒറ്റ ചാട്ടത്തിനു അപ്പുറത്തെ റൂമിലെത്തി.. അവന്മാരും ചാടി അതെ ചാട്ടം..!!
രമണി കിടന്നിടത്ത് പൂട പോലും ഇല്ല..സാജ് കിടന്നിടത്ത് അതുണ്ട്.അത് മാത്രം. !!
ഞങ്ങൾ ചുറ്റിലും നോക്കി.. ഒടുവിൽ ആ വലിയ സത്യം ഞങ്ങൾ മനസ്സിലാക്കി..
യെസ്,വി റിയലൈസ് ദി ഫാക്റ്റ് ദാറ്റ് സാജ് ആൻഡ് രമണി ആർ മിസ്സിംഗ്..
സാജ് ഇന്നലെ രാത്രി നിർത്തിയ സ്ഥലത്ത് നിന്നും ബിജു തുടങ്ങി, ആ അന്യായ കരച്ചിൽ..!!
സാജ് ഇന്നലെ രാത്രി നിർത്തിയ സ്ഥലത്ത് നിന്നും ബിജു തുടങ്ങി, ആ അന്യായ കരച്ചിൽ..!!
കിച്ചണിലും ,കുളിമുറിയിലും അവരെ തിരഞ്ഞു ഞങ്ങൾ നടന്നു..ഒടുവിൽ കക്കൂസിൽ ഫ്ലെഷിന്റെ മുകളിൽ വെച്ച് ഒരു കുറിപ്പ് കണ്ടെടുത്തു..
ആ കത്തിവിടെ ഹാജരാക്കുന്നു..
കത്ത്
വായിച്ചു കഴിഞ്ഞ എന്റെ തലമണ്ടക്ക് ആരോ അടിച്ച മാതിരി.. അതിലെ ഒരു വാചകം,
ഒരേ ഒരു വാചകം എന്റെ തലച്ചോറിനെ വേവിപ്പിക്കുന്നതായിരുന്നു..
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു ഓരോ റൂമിലേക്ക് കേറുമ്പോൾ എന്റെ വെഷമം ആരും ഓർത്തില്ല " എന്ന ആ വാചകം..
ഞാൻ കലിപ്പോടെ മറ്റ് മൂന്ന് പേർക്ക് നേരെ തിരിഞ്ഞു..
"സത്യം പറയെടാ തെണ്ടികളേ.. ഞാനറിയാണ്ട് ഇവിടെ അവിഹിതോം നടക്കാറുണ്ടോ?? അതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ.. "
ങേ.. ങാ..
ഞാൻ അത് പറഞ്ഞപ്പോഴാ അവന്മാരും ആ വാചകം ഒന്നൂടെ വായിച്ചത്.. പിന്നെ പരസ്പരം നോക്കി.. 'ഞാനല്ല.. ഇനി നീയെങ്ങാനും' എന്നർത്ഥത്തിൽ..
"ടാ.. അതാ മണ്ടൻ നമ്മളോരോ റൂമിൽ കേറി ഫോണ്‍ വിളിക്കുന്ന കാര്യാവും പറഞ്ഞത്.. അതാണോ ഇപ്പോ വല്യ കാര്യം.. ന്റെ കല്യാണം.. ന്റെ മേരി..ന്റെ ദേവ്യേ.."
ബിജു ഇടവേള കഴിഞ്ഞു പിന്നേം കരഞ്ഞു..
പ്രകാശും സിനുവും ഇന്നലത്തെ ബാക്കി മദ്യക്കുപ്പി തേടി അലഞ്ഞു..
ബിജു ഇടവേള കഴിഞ്ഞു പിന്നേം കരഞ്ഞു..
പ്രകാശും സിനുവും ഇന്നലത്തെ ബാക്കി മദ്യക്കുപ്പി തേടി അലഞ്ഞു..
ഞാൻ ആ കത്തും പിടിച്ചു ആലോചിക്കുവായിരുന്നു.
"ആ മണ്ടൻ സാജിനു ഇത്രേം സാഹിത്യമോ.. ഇത്രേം വേദനയോ?."
പിന്നീടവൻ വിളിച്ചില്ല.. അങ്ങനെ ആ പ്രകാശം ഞങ്ങളിൽ നിന്നും പൊലിഞ്ഞു,എന്നെന്നേക്കുമായി ..!
കരഞ്ഞ് കരഞ്ഞ് ബിജു തളർന്നിരുന്നു..അവന്റെ കണ്ണീരു കാണാനുള്ള കരളുരപ്പില്ലാതെ ഞങ്ങൾ മൂന്ന് പേരും വേദനയോടെ റൂമിൽ നിന്നിറങ്ങി..!
ബിരിയാണിക്ക് ഉപ്പ് കറക്റ്റ് ആയിരുന്നു,ചിക്കന് മസാല കുറച്ച് കൂടി പിടിച്ചിരുന്നേൽ ഒന്നൂടി പോളിച്ചേനേ..!
ഷിനു
ഒന്നുകൂടി മേരിയെ കാണാൻ കാത്തിരുന്നു..അഞ്ച് പഞ്ച് ഡയലോഗ് പറഞ്ഞു അഞ്ചു
ബിരിയാണി പാർസൽ എടുക്കാൻ.. ഏയ്.. അഞ്ച് വേണ്ട,നാല് പഞ്ച് മതി..
നമ്മളിപ്പോൾ നാലല്ലേ,സാജെന്ന പ്രകാശം പൊലിഞ്ഞല്ലൊ..
കണ്ണീരോടെ,