July 13, ഞായറാഴ്ച..
അന്നായിരുന്നു ആ ദിവസം.. ഒരു മാസത്തോളം കാൽപന്ത് കളി സ്നേഹികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ച ലോകകപ്പിന്റെ കൊട്ടിക്കലാശം.. രാവിലെ മുതൽ ജലദോഷം, കമ്പനിക്ക് പനിയും .. ഉച്ച കഴിഞ്ഞപ്പോൾ ജലദോഷം ഉച്ചീൽ കേറി തലച്ചോറിനെ കുട്ടിച്ചോറാക്കി.. അങ്ങനെ ഞാൻ വൈകുന്നേരം കിടപ്പിലായി..
കണ്ണ് തുറക്കുമ്പോൾ തന്നെ നാല് പെണ്ണുങ്ങൾ ചുറ്റുമിരുന്നു കരയുന്നതാ കേൾക്കുന്നേ ...ഉമ്മുമ്മ,ഉമ്മ, ഓള് പിന്നെ മോളും..!!!
പണ്ട് സ്കൂൾ വിട്ടു വന്നപ്പോ കാണാറുള്ള മധു മോഹന്റെ സീരിയൽ വെച്ചതാണെന്നാ ആദ്യം കരുതിയെ..അന്നത്തെ പണീം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന 'വണ്ട് വിജീഷ്' നിലവിളി കേട്ടാ എന്റെ വീട്ടിലേക്ക് ഓടിക്കേറിയേ ..
"നോമ്പ് തുറക്കുവാ.. അത് കഴിഞ്ഞിട്ട് വരാന്നു പറഞ്ഞു.. "
എനിക്കപ്പോഴും തീരെ വയ്യ,എങ്ങനേലും ആശുപത്രി എത്തിയാൽ മതിയെന്ന അവസ്ഥ.. !!!
ആശുപത്രീലേക്ക് പോകാൻ വലത്തോട്ട് തിരിയും നേരം ഒരാള്ക്കൂട്ടം, വണ്ടി സൈഡ് ആയി,അല്ല സൈഡ് ആക്കി..
ഓടിപ്പോകുന്ന ശക്കീറിനെ ചാടിപ്പിടിച്ചു ഷബീർ ..ലെഫ്റ്റ് ഇന്റികേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞതിനു പിറകെ വന്ന വണ്ടിക്കാരൻ രോമാഞ്ചം വരുത്തുന്ന അനർഘ വാക്കുകൾ ചൊരിഞ്ഞു.. കുളിര്...!!!
എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു..
സഹിക്കാൻ വയ്യാണ്ട് ഒരു കോയിക്കാലിന്റെ നേരെ എന്റെ കൈ നീണ്ടു.. !!!
മമ്മുഞ്ഞ് എന്റെ കൈ തടഞ്ഞൊരു ഡയലോഗ്..
"നിനക്ക് പനിയും ചർധിയുമാ.. അത് മറക്കരുത്.. ഇതൊന്നും കഴിക്കാൻ പാടില്ല.. "
ഞാൻ കൈ വലിച്ച് അവന്മാരെ രൂക്ഷമായ് ഒന്ന് നോക്കി..
"അതറിഞ്ഞോണ്ടാണോടാ കള്ള ബടക്കൂസുകളെ ഇതന്നെ വാങ്ങിയെ.." അതാ ആ നോട്ടത്തിന്റെ അര്ത്ഥം ..
എല്ല് കടിക്കുന്ന ശബ്ദമാ അതിന്റെ മറുപടി.. കടിക്കാൻ എല്ല് കിട്ടാതോണ്ട് ഞാൻ പല്ല് കടിച്ചു..!!!
"ടാ ,നമുക്ക് ഡോക്ടറുടെ വീട്ടില് പോയി കാണാം.. " വണ്ട് പെപ്സി ബോട്ടിൽ കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു..
"അതെന്തിനാ അത്രേം മെനക്കെടുന്നെ.. ഏതേലും ഡോക്ടറെ ആശുപത്രീൽ വെച്ചെന്നെ കണ്ടാ മതി.. "
"അതല്ലടാ.. ഡോക്ടറുടെ വീട്ടില് ഡോക്ടറുടെ മോള് കാണും, നല്ല ഫീസാ... " പെപ്സി കുടിച്ചോണ്ട് വണ്ടിന്റെ മറുപടി..
"ഫീസാ??"
"സോറി.. ഫെഫ്സി ഫല്ലിന്റെഡേൽ കുടുങ്ങിയതാ.. ഫീസല്ല,ഫീസ്.. " അവൻ ആവർത്തിച്ചു ..
"പെപ്സി ഇറക്കീട്ടു പറയെടാ പരട്ടെ.. " ഹംസ ചൂടായി..
"പീസടാ പീസ്.. "
നാലിന്റേം മനസ്സിൽ കോഴി കൂവി, പോരാണ്ട് അതുവരെ കഴിച്ച കോഴി വയറ്റിൽ നിന്നും കൂവി, വണ്ടി നേരെ ഡോക്ടറുടെ വീട്ടിലേക്ക് ..
നാലും എന്നേം താങ്ങിപ്പിടിച്ച് കാറിൽ നിന്നിറക്കി..
"ട്രിപ്പ് അല്ലടാ പൊട്ടാ ഡ്രിപ് .. ഗുൾക്കോസ് വെള്ളം കൊടുക്കണമെന്ന്... " ഹംസ അവനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു....
കാശും കൊടുത്ത് ഇറങ്ങാൻ നേരം വണ്ട് ചുറ്റിലും നോക്കി..
വണ്ടിയിൽ കയറി പിന്നെയും മാസ്റ്റർ പ്ലാൻസ്..
നാട്ടിൽ കറന്റ് പോകാനുള്ള സാധ്യത ഉള്ളതിനാൽ ആശുപത്രി റൂമിൽ നിന്നും കളി കണ്ട് നാളെ രാവിലെ വീട്ടിൽ പോകാമെന്നും ഫൈനൽ ഡിസ്സിഷൻ...!!!
200 രൂപ കൂടുതൽ കൊടുത്തു TV ഉള്ള റൂമെന്നെ എടുത്തു..
ഡ്രിപ് ഇട്ടു.. ആശ്വാസം തുള്ളി തുള്ളിയായ് വന്നു.. ഹാവൂ... !!!
സമയം 12.30..
വണ്ടൊഴികെ ബാക്കി നാല് പേരും അര്ജന്റീന ഫാൻസ്.. വണ്ട് ബ്രസീൽ ഫാനാ , ഫൈനലിൽ ഓൻ ജർമ്മനിക്കൊപ്പം കൂടി..
കളി തുടങ്ങി..പിന്നീടുള്ള ഓരോ നിമിശോം ആശുപത്രി വായനശാലയായി..1 മണിയായപ്പോൾ നേഴ്സ് വാതിലിൽ തട്ടി വിളിച്ചു..
രണ്ടു പാരസെറ്റാമോള് ബാക്കി വന്ന ഗ്ലൂക്കോസ് വെള്ളം ചേർത്തടിച്ചു വണ്ടുറങ്ങി,കൂടെ ഞങ്ങളും ..
പിറ്റേന്ന് രാവിലെ, ആ ഹോസ്പിറ്റൽ ചരിത്രത്തിൽ ആദ്യമായി, ഡിസ്ചാർജ് ഫോര്മാലിറ്റീസ് പാലിക്കാതെ ,അഡ്മിറ്റ് ചെയ്ത ഡോക്ടർ വരുന്നത് കാത്ത് നിൽക്കാതെ നിഷ്കളങ്കരായ അഞ്ചു യുവാക്കളെ ആശുപത്രി മാനേജ്‌മന്റ് നിഷ്കരുണം ചവിട്ടിപ്പുറത്താക്കി .. അപലപിക്കാൻ ഈ സമൂഹത്തിനിവിടെ സമയം... !!!