അന്നാ രാത്രിയിൽ എന്ത് സംഭവിച്ചു???
ഒരു ശനിയാഴ്ച..
വൈകുന്നേരം
റൂമിന്റെ വരാന്തയിൽ ഇരുന്നു, റോഡിലൂടെ പോകുന്ന തരുണീമണികളുടെ
ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അതിനെ മറികടക്കാൻ എന്തൊക്കെ ചെയ്യണം
എന്നതിനെകുറിച്ചും അനന്തമായ ചര്ച്ച ചെയ്യുമ്പോഴാ എന്റെം ശിനുവിന്റെം
കണ്ണിലേക്ക് ആ കാഴ്ച കേറി വന്നെ..ഒരു ശനിയാഴ്ച..
ഒരര അറ്റാക്കും കൂടി അപ്പൊ വന്നിരുന്നെ ഞങ്ങള് തട്ടിപ്പോയേനെ .. അമ്മാതിരി ഒരു കാഴ്ച..
"എന്തിര്??"
"ഋ എന്ന വാക്കുകൊണ്ട് അഭിനന്ദിക്കടാ ..."
"ഋ എന്ന വാക്കുകൊണ്ട് അഭിനന്ദിക്കടാ ..."
എഹ് ..!!!
"ടാ ചെറ്റേ, നീ കരുതുന്നത് പോലെ അതിനെ വഴിപാടിന് കൊണ്ട് വന്നതൊന്നുമല്ല.."
"പിന്നെ???"
"അത്.. ഞാൻ പ്രേമിക്കുന്ന പെണ്ണാ .. തട്ടിക്കൊണ്ട് വന്നതാ... തിങ്കളാഴ്ച ഞങ്ങളുടെ രജിസ്റ്റർ മാര്യേജാ... "
"ടിഷും .. ടിഷും .. ടിഷും .. ഫീലിംഗ് ഒലക്കക്കടി ഇൻ ദി ഹെഡ്..." (ഫേസ്ബുക്ക് അന്നുണ്ടേൽ ഞാൻ അങ്ങനെ പോസ്റ്റി യേനെ )
"എപ്പ??"
"കഴിഞ്ഞ കര്ക്കടവ വാവിന്.."
"എന്തിന് ??"
"കാർന്നോമ്മാർക്ക് പുണ്യം കിട്ടാൻ.. "
"ആര്??"
"നിന്റെ ചത്തുപോയ വല്യപ്പൻ .."
എഹ് ..
സാജിനും പ്രേമമെന്നറിഞ്ഞ് റിലേ പോയ ശിനുവിനു, റിലേ പണ്ടേ ഇല്ലാത്ത സാജ് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്ത്...!!!
ഞങ്ങള്ക്ക് സ്വബോധം തിരിച്ചു കിട്ടാൻ പിന്നേം കുറെ ടൈം എടുത്ത് ..
"ന്നാലും നിനക്കും പ്രേമാ ന്റെ സാജെ ?? ഓൾക്ക് ബോധം പോകാൻ നീ എന്ത് വെഷാ കലക്കികൊടുത്തെ.. " ന്റെ സംശയം...
ചോദ്യം സാജിന്റെ നെഞ്ചിൽ കൊണ്ട്.. ഓന് വിഷമമായി അത്..
"എടാ.. ശത്രുക്കള് പെണ്ണിനെ തട്ടിക്കൊണ്ട് വരുമ്പോ പോലും ഇമ്മാതിരി
ചോദ്യം ചോദിക്കരുത്.. ഇങ്ങനെ ഞെട്ടാനും ചോദിക്കാനും മാത്രം ഞാനത്രയ്ക്ക്
അലങ്കോലൻ ആണോടാ ..."
നേരം പിന്നേം പോയി ഇരുട്ടായി..
ഉറങ്ങാൻ നേരായി.. സാജ് ആദ്യായി വൈകുന്നേരം കുളിച്ച് മുഖത്ത് പൌഡർ കൊണ്ട് പുട്ടിയിട്ട് വെളുപ്പിച്ച് ..
എല്ലാം കണ്ട് ഞാനും ശിനുവും കണ്ണോട് കണ്ണ് നോക്കി..
സാജ് ഗുഡ് നൈറ്റ് പറഞ്ഞ് ഇറങ്ങാൻ പോയി..
"നീ എവിടെ പോകുവാ??" ന്റെ ചോദ്യം..
"കിടക്കാൻ "
"എവിടെ കിളക്കാൻ??"
"അപ്പുറം.. അവള് ഒറ്റക്കല്ലേ .. പേടിയാവും.. "
"ന്റെ മനമേ... നീ ഇപ്പൊ പോയാലാ അവള് പേടിക്കാൻ പോന്നെ ..അതോണ്ട് നീ ഇവിടെ കിടന്നാ മതി.."
"എന്റെ കൂര്ക്കം വലി കാരണം നിങ്ങള്ക്കുറങ്ങാൻ പറ്റില്ലാന്നു പറഞ്ഞു
എന്നെ ഇവിടെ കിടത്താറില്ലല്ലോ.. വെറുതെ എന്തിനാട നിങ്ങളുടെ ഉറക്കം
കളയുന്നെ.. ഞാൻ അവിടെ തന്നെ കിടന്നോളം " ഓന്റെ സെന്റി..
"മാണ്ട.. ഇന്ന് നിന്റെ കൂര്ക്കം വലി കേള്ക്കാതിരുന്നാലാ ഞങ്ങടെ ഉറക്കം പോകുവാ.. "ശിനു പറഞ്ഞു..
"എന്നാ ഞാൻ അവിടെ കിടന്നു കൂര്ക്കം വലിച്ചോളാം.. നിങ്ങള് സുഖായുറങ്ങിക്കോ.. "
"നീ അങ്ങനെ അധികം വലിപ്പിക്കേണ്ട .. ഉറങ്ങാതെ ഒരാള്ക്കും കൂര്ക്കം
വലിക്കാൻ പറ്റില്ല.. അതോണ്ട് നീ ഇവിടുറങ്ങ്.. " അതും പറഞ്ഞു അവനെ പിടിച്ചു
ഞങ്ങളുടെ ഒത്ത നടുക്ക് കിടത്തി..
ഉറക്കത്തിനിടയിൽ ഓൻ ആറ് പ്രാവിശ്യം മൂത്രമൊഴിക്കാൻ എണീറ്റ്
ഒച്ചയുണ്ടാക്കാതെ ബാത്‌റൂമിൽ പോകാൻ ശ്രമം നടത്തി.. കൂടെ ഞങ്ങളും
എണീറ്റോണ്ട് ഓന്റെ മനസ്സിൽ ആ രാത്രി കൂവിയ കോയി കൂവാനായ് പിന്നെ
എണീറ്റില്ല...
'ഇതിനു മാത്രം മൂത്രം എവിടെ കെടക്കുന്നു ആവോ '
"എന്താടാ.. ??" ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു...
"സാജിനെ കാണുന്നില്ല.. 7 മണി വരെ ഉണ്ടായിരുന്നു.. പിന്നെ ഞാൻ ഉറങ്ങിപ്പോയി.. എണീറ്റപ്പോ... " വിശദീകരിക്കാൻ അവൻ വിഷമിച്ചു..
ഞാൻ വാച്ചിലേക്ക് നോക്കി.. സമയം 9 മണി..
2 മണിക്കൂർ.. എല്ലാം പോകാൻ ആ സമയം ധാരാളം.. ശിബനെ ..!!!
"എന്നാലും അവനെവിടെ പോയിക്കാണുമെടാ??? " അവന്റെ ചോദ്യം...
"പോസ്റ്റ് ആപ്പീസിൽ.. എടാ പൊട്ടാ,ഇമ്മാതിരി പൊട്ട ചോദ്യം ചോദിച്ചു
സമയം കളയാതെ അപ്പുറത്തെ റൂമിലേക്ക് പോ.. അല്ലേൽ ഈ വീട്ടിൽ ഒരു
കുഞ്ഞിക്കാല് കാണും.. " അതും പറഞ്ഞു ഞാൻ പായയിൽ നിന്നും ചാടി എണീറ്റ്
പുറത്തേക്കോടി,കൂടെ ശിനുവും....
* ടക് ടക് ടക് *
തുരു തുരാ മുട്ടായിരുന്നു അപ്പുറത്തെ റൂമിലെ വാതിലിൽ,വയിറിളക്കം വന്നാൽ പോലും ഇങ്ങനെ മുട്ടില്ല,അമ്മാതിരി മുട്ട്...
കുറച്ചു കഴിഞ്ഞപ്പോൾ ഓള് വാതില് തുറന്നതും ഞാനും ശിനുവും അകത്തേക്ക് കുതിച്ചു...
അടച്ചിട്ട വാതിൽ തള്ളി തുറന്നു അകത്തേക്ക് കേറിയ ജോസ് പ്രകാശിനേം ബാലൻ കെ നായരേം കണ്ട ജയഭാരതിയെ പോലെ ഓള് പുറത്തേക്കോടി..!!!
ഞങ്ങൾ റൂമിൽ ചുറ്റും നോക്കി.. മുക്കും മൂലേം നോക്കി.. കട്ടിലില്ലാത്തോണ്ട് പായയുടെ അടിയിലും നോക്കി.. സാജില്ല.. പിന്നെ ഓനെവിടെ ??
"അവനെവിടെ.. സാജ് ?" പുറത്തിറങ്ങിയ ഞാൻ ചോദിച്ചു...
ജയഭാരതീടെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല.. ഏതു നിമിശോം നിലവിളിക്കും എന്ന രീതിയിൽ ഓളങ്ങനെ നിക്കുവാ...
"അതാരാ ??" ഓളുടെ ചോദ്യം..
എഹ് ...
"ഇന്നലെ നിന്നെ ഇവിടെ കൊണ്ടന്നാക്കിയ ആ മരത്തലയൻ..സാജ്.. അതന്നെ.. "
"അത് സിദ്ധാർഥ് അല്ലെ.. " ഓളുടെ ചോദ്യം..
"സിദ്ധാർഥാ.... " ഞാനും ശിനുവും ഒരുമിച്ച് ചോദിച്ചു...
"ആ.. അങ്ങനാ എന്നോട് പറഞ്ഞെ.. ഫോണ്‍ വഴി പരിചയപ്പെട്ടതാ.. പിന്നെ
അകലാൻ വയ്യാത്ത രീതിയിൽ അടുത്തപ്പോ ഞാൻ വീട്ടീന്നിറങ്ങി.. " ഓള് നല്ല
ലാഘവത്തോടെ പറഞ്ഞു..
ബെസ്റ്റ്... ഓന് പറ്റിയ ഓള്..!!!
മുന്നും പിന്നും നോക്കാതെ ഫോണ്‍ വഴി പരിചയപ്പെട്ട ഒരു പ്രാന്തനേം തേടി
പെട്ടീം കിടക്കേം എടുത്ത് ഇറങ്ങിയിരിക്കുവാ കോപ്പിലെ ജയഭാരതി.. ...ശവം..
പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം..
"സിദ്ധാർഥ് ആവും.. " മൂന്നരക്കിലൊ പുച്ഛം ജയഭാരതിക്ക് വാരിയെറിഞ്ഞ് ഞാൻ വാതില്ക്കലേക്ക് നോക്കി..
"സിദ്ധാർഥ് ആവും.. " മൂന്നരക്കിലൊ പുച്ഛം ജയഭാരതിക്ക് വാരിയെറിഞ്ഞ് ഞാൻ വാതില്ക്കലേക്ക് നോക്കി..
"ന്റെ കൃഷ്ണാ... അല്ല കൃഷ്ണേട്ടാ..." അറിയാണ്ട് വിളിച്ചു പോയി..
കാരണം വാതിൽക്കൽ വീട്ടുടമസ്ഥൻ കൃഷ്ണേട്ടൻ...
അങ്ങേര് ഞങ്ങളെ മൂന്നിനേം കണ്ടു കണ്ണ് തള്ളി നിന്ന്.. ഞങ്ങളെ മാറി
മാറി നോക്കി.. പീഡന കേസിൽ പിടിക്കപ്പെട്ട പ്രതിയെ പോലെ ശിനു കയ്യിൽ കിട്ടിയ
തുണിയെടുത്ത് മുഖം പൊത്തി ..
പെട്ടെന്നാ തുണി വലിച്ചെറിഞ്ഞു .. സാജിന്റെ ഓട്ട വീണ ജെട്ടി വെച്ചാ തെണ്ടി മുഖം പൊത്തിയേ...!!!
അതൂടി കണ്ടപ്പോൾ സീൻ ഏകദേശം കൃഷ്ണേട്ടന്റെ കണ്ണിൽ തെളിഞ്ഞു..
"ആരാടാ ഇത്...???" അങ്ങേരു കലിപ്പോടെ ചോദിച്ചു..
"ആരാ??" ഞങ്ങളും ചോദിച്ചു..
"അതന്നാ ഞാനും ചോദിച്ചേ.. ആരാ ഇതെന്ന്??"
"ആരാ.. " എന്റെ അണ്ണാക്കിൽ നിന്നും വേറൊന്നും വന്നില്ല...
"അത് കൃഷ്ണേട്ടാ.. ഇവൻ കെട്ടാൻ പോന്ന പെണ്ണാ..."എന്നെ ചൂണ്ടി , വായിൽ വന്നത് ശിനു വിളിച്ചു പറഞ്ഞു...
"ഏ .. ഞാനാ.. എപ്പോ?? ആരെ " ഞാൻ തന്നെ ചോദിച്ചു പോയി..
"സത്യം പറയെടാ മൈ&&^%മാരെ .. " കൃഷ്ണേട്ടൻ ബീപ് ഇട്ടു സംസാരിച്ചു തുടങ്ങി..
"പോന്നേട്ടാ .. ഇത് നമ്മുടെ സാജ് എന്ന സിദ്ധാർഥ് കെട്ടാൻ പോന്ന പെണ്ണാ.." ഞാൻ പറഞ്ഞൊപ്പിച്ചു..
"എന്നിട്ട് അവനെവിടെ ??" ചേട്ടന്റെ ചോദ്യം..
"ശരിയാ.. അവനെവിടെ??" ഞാനും അതന്നെ ചോദിച്ചു..
"അതെല്ലെടാ പൊട്ടാ ഞാനും ചോദിച്ചേ.. അവനെവിടെന്ന് ??" ചേട്ടന് പിന്നേം കോഫം ..
"അത്.. സാധനം വാങ്ങാൻഅവൻ ചന്തക്കു പോയി ... " ശിനു പറഞ്ഞൊപ്പിച്ചു..
"പിന്നെ.. കോഴിയെ കുറുക്കന്മാരെ ഏല്പ്പിച്ചു പട്ടി ചന്തക്ക് പോയെന്ന് .."
"അതേതു പഴംചൊല്ല് .. ഞാൻ കേട്ടിട്ടില്ലല്ലാ .. " ശിനുവിന്റെ റിപ്ലേ...
"കേള്പ്പിച്ചു തരാമെടാ... ഈ ഒരെണ്ണത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ
ഇവിടെ.. ഇപ്പൊ അതുമായി.. നിനക്കൊക്കെ ഉള്ളത് ഞാൻ തരാം.." അതും പറഞ്ഞു
ചേട്ടൻ ഞങ്ങളെ മൂന്നു പേരേം നോക്കി പുച്ഛരസം കൊണ്ട് ആറാടി..
ചേട്ടൻ ഫോണ്‍ എടുത്തു ആരെയോ വിളിക്കാൻ തുടങ്ങി..
"ചേട്ടൻ നിന്റെ നമ്പറിലേക്കാ വിളിക്കുന്നെ എന്നാ തോന്നുന്നേ.." ഷിനു എന്റെ ചെവിയിൽ പറഞ്ഞു..
"അതെന്താ അങ്ങനെ തോന്നാൻ...??" എന്റെ ചോദ്യം..
"തേ .. നിന്റെ ഫോണ്‍ വൈബ്രേഷനിൽ അടിക്കുന്നു.."
"ടാ പൊട്ടാ..അത് ഫോണ്‍ വൈബ്രേഷനിൽ അടിക്കുന്നതല്ല.. പേടിച്ച് എന്റെ
മുട്ടടിക്കുന്നതാ .. "കാലുകൾ ഒന്നുകൂടി അകത്തി വെച്ച് ഞാൻ നയം
വ്യക്താക്കി...
പെട്ടെന്ന് വാതിൽക്കൽ ഒരു രൂപമെത്തി .. അവതാരം.. മ്മടെ മുത്ത്,സിദ്ധാർഥ്.. ഫൂ...
ചേട്ടൻ ഫോണ്‍ കട്ട് ചെയ്തു..
"മണവാളൻ തെണ്ടി വന്നാ.. എവിടാരുന്നു ഇത്രേം നേരം .." പുച്ഛം വീണ്ടും..
ഈ ചേട്ടന് ഇതിനും മാത്രം പുച്ഛം എവിടന്നു കിട്ടുന്നോ ആവൊ??
"എന്താ ചേട്ടാ പ്രശ്നം?? " സാജിന്റെ ചോദ്യം..
"പ്രശ്നം നിന്റെ... പറയെടാ ആരാ ഈ കുരുത്തം കെട്ട പെണ്ണ്.. എന്താ
നിന്റെയൊക്കെ പരിപാടി.." ചേട്ടൻ വെളിച്ചപ്പാടായി.. തുള്ളോട് തുള്ള് ..
അല്ലേലും ചേട്ടനെ പറഞ്ഞിട്ടും കാര്യമില്ല.. സ്വന്തം വീട്ടിൽ വെച്ച് ഇങ്ങനത്തെ സംഭവം കണ്ടാൽ ഏത് തുള്ളാത്ത മനവും തുള്ളും..!!!
"അത്.. ചേട്ടാ.. ഞാൻ കെട്ടാൻ പോണ പെണ്ണാ..നാളെയാ രജിസ്റ്റർ കല്യാണം..
അതിന്റെ കുറച്ചു കാര്യങ്ങൾ എര്പ്പടാക്കാൻ പോയതാ ഞാൻ.." സാജ് വിശദീകരിച്ചു..
പക്ഷെ ചേട്ടൻ തുള്ളൽ നിർത്തുന്നില്ല ...
"ചേട്ടൻ വേണം ഒരച്ഛന്റെ, അല്ല.. ഒരമ്മാവന്റെ സ്ഥാനത്ത് നിന്ന് ഈ
കല്യാണം നടത്തിത്തരാൻ.. മോളിങ്ങു വാ.. അമ്മാവന്റെ കാലിൽ തൊട്ട് അനുഗ്രഹം
വാങ്ങിക്ക് .." അവൻ അവളെ വിളിച്ചു.. രണ്ടു പേരും ചേർന്ന് ചേട്ടന്റെ കാൽ
തൊഴുതു ..
ഠിം ..
തുള്ളിക്കൊണ്ടിരിക്കുന്ന ചേട്ടന്റെ തുള്ളക്കം നിന്ന്.. ആ ചുണ്ടുകൾ
വിറച്ച് .. ആ കണ്ണുകൾ നിറഞ്ഞ് .. വിറയാർന്ന കൈകളാൽ ചേട്ടൻ അവരുടെ തലയിൽ
കൈവെച്ചു...
ഇക്കാലത്ത് സില്മേ പോലും കാണാൻ പറ്റാത്ത നല്ല എപിക് സീൻ.. ആ സീൻ കണ്ട് എന്റെം ശിനുവിന്റെം വരെ കണ്ണുകൾ നിറഞ്ഞു..!!!
"ആരൊക്കെ എതിർത്താലും ഈ കല്യാണം നാളെ ഞാൻ നടത്തിത്തരും മക്കളെ "എന്നും പറഞ്ഞു ചേട്ടൻ പോയി.. കൂടെ ആ പകലും ..!!
രാത്രിയായി.. രാത്രി ആകുന്നത് കണ്ട് സാജിന്റെ മനസ്സില് പിന്നെയും കോയി കൂവി...!!!
സാജ് പിന്നേം കുളിച്ചു.. പുട്ടിയിട്ടു..ഗുഡ് നൈറ്റ് പറഞ്ഞു.. അവളുടെ റൂമിലേക്ക് പോകാനൊരുങ്ങി.. പക്ഷെ ഞങ്ങൾ വിട്ടില്ല..
അവനെ പിടിച്ചു ഞങ്ങളുടെ ഒത്ത നടുക്ക് തന്നെ കിടത്തി.. അവൻ പലതും പറഞ്ഞു നോക്കി..പക്ഷെ ഞങ്ങള്ക്ക് നോ കുലുക്കം..
"ടാ .. നിങ്ങൾ ഇന്ന് വിട്ടില്ലേൽ ദേ ,ആ കറങ്ങുന്ന ഫാനിൽ ഞാൻ കറങ്ങി ചാകും.. നോക്കിക്കോ..."
"എന്തോന്ന്??"
"അല്ല.. തൂങ്ങിച്ചാവും.. ആഹ് .. "
"ചത്തോട്ടാ " ന്റെ മറുപടി..
"എടാ... പ്ലീസ് .. എന്തായാലും ഞാൻ കെട്ടാൻ പോണ പെണ്ണല്ലേ.. പ്ലീസ് ഡാ
.." അവൻ പിന്നെയും കെഞ്ചി.. ഒടുവിൽ ഞങ്ങളുടെ മനസ്സലിഞ്ഞു.. മനസ്സില്ലാ
മനസ്സോടെ ഞങ്ങളവനെ കെട്ടഴിച്ചു വിട്ട് ..
മുതിര കണ്ട കുതിരയെ പോലെ അവൻ ആ റൂമിലേക്ക് കുതിച്ചു.. !!!
മുതിര കണ്ട കുതിരയെ പോലെ അവൻ ആ റൂമിലേക്ക് കുതിച്ചു.. !!!
ഞങ്ങള്ക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.. അവസാനം എങ്ങനെയോ ഉറങ്ങി..
രാത്രി 12 മണിയായപ്പോ ശിനു എന്നെ തോണ്ടി വിളിച്ചു..
"അളിയാ.. ഈ റൂമിൽ നിന്നും അപ്പുറത്തെ റൂമിലേക്ക് ഒരു ഹോൾ ഉണ്ടാക്കാൻ കുറെ നേരം എടുക്ക്വോ ??" അവന്റെ ചോദ്യം..
"ഉം.. അതിനൊക്കെ തോനെ നേരമെടുക്കും.. ഞാൻ നേരത്തെ ചിന്തിച്ചതാ
അതൊക്കെ.. പോട്ടെ.. തല്ക്കാലം നീ ഉറങ്ങിക്കോ.. " അവൻ നിരാശയോടെ ഉറങ്ങി..
എന്നത്തേയും പോലെ പിന്നേം നേരം വെളുത്തു .. പിന്നേം ഞങ്ങൾ എണീറ്റു .. നേരെ ഹാള്ളിലേക്ക്..
അവിടെ താഴെ തറയിൽ ഇരുന്നു ഒരു കയ്യിൽ മനോരമയും മറുകയ്യിൽ ബീഡിയും പിടിച്ചു നമ്മുടെ നായകൻ പത്രം വായിക്കുന്നു...
"എന്തായടാ ?? " ആവേശത്തോടെ എന്റെ ചോദ്യം..
അവൻ എന്നെ നോക്കുക പോലും ചെയ്യാതെ ബീഡി ആഞ്ഞു വലിച്ചു...
"എടാ പൊട്ടാ.. നിന്നോടാ ചോദിച്ചേ.. എന്തായീന്ന് ??"
"എന്താവാൻ??" അവന്റെ മറുചോദ്യം..
"ഉണ്ട.. അവളെവിടെ??" ശിനുവിന്റെ ചോദ്യം...
"അവൾ പോയി.."
എഹ്
"പോയെന്നാ??? എങ്ങോട്ട്?? എന്തിന് ???" ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു..
പക്ഷെ സർക്കാർ സ്കൂളിലെ അവസാന ബെഞ്ചിലെ പിള്ളേരോട് ചോദിച്ചെന്ന പോലെ ആ
ചോദ്യങ്ങൾ ഉത്തരം കാണാതെ മരിച്ചു വീണു...
അവൻ ഒന്നും പറഞ്ഞില്ല..
കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തൊരു രൂപം പ്രത്യക്ഷമായി..
വെള്ള മുണ്ടും വെള്ള ഷർട്ടും അണിഞ്ഞു കുളിച്ചു ചന്ദനക്കുറി തൊട്ട ഒരു പ്രസന്ന രൂപം.. കൃഷ്ണേട്ടൻ..!!!
"രാവിലെ തന്നെ അമ്പലത്തിൽ പോയി കുട്ടികള്ക്ക് വേണ്ടി നന്നായി പ്രാർത്ഥിച്ചു .. ഒരര്ച്ചനേം കഴിച്ചു.." അങ്ങേരു മൊഴിഞ്ഞു..
"ഉവ്വോ???" ന്റെ ചോദ്യം..
"ഉവ്വ.. ഇതാ പ്രസാദം.."
"ഇങ്ങട് തരികാ " ശിനു പ്രസാദം പ്രസന്നവദനായി വാങ്ങി..
"എവിടെ നമ്മടെ മണവാട്ടി.. ഒരുങ്ങുവാണോ ??"
"അവൾ പോയി.. "
"പോയെന്നോ.. എങ്ങോട്ട്??" അടുത്ത ചോദ്യം..
എങ്കിലും അതിനു ഞാൻ മറുപടി കൊടുത്തു..
എങ്കിലും അതിനു ഞാൻ മറുപടി കൊടുത്തു..
"ഇന്നലെ രാത്രി എങ്ങോട്ടോ പോയി??"
"എന്തിനു??"
"ഇന്നലെ രാത്രി എന്തോ കണ്ടു പേടിച്ചതാ... " ശിനുവിന്റെ മറുപടി..
"എന്ത്??" പിന്നേം ചോദ്യം...
"അല്ല.. ഇവന്റെ സ്വഭാവം കണ്ടു പേടിച്ചതാണോ എന്നൊരു സംശയം.. " ശിനു നയം വ്യക്തമാക്കി..
ചേട്ടൻ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി..
"അതെയ് ചേട്ടാ, വീട്ടുകാർ പരസ്പരം സംസാരിച്ചു കല്യാണം നടത്തി തരാം
എന്ന് പറഞ്ഞത് കൊണ്ട് അവളെ വീട്ടിൽ കൊണ്ടാക്കി "ഞാൻ പറഞ്ഞൊപ്പിച്ചു..
"ഉവ്വോ??"
"ഉവ്വ..." ചേട്ടന് സന്തോഷായി..
"അപ്പൊ പ്രാര്ത്ഥന ദൈവം കേട്ടു .. ഒരു നേര്ച്ച കൂടി നേർന്നാരുന്നു.. അതൂടി നടത്താം..."
"ഉവ്വോ??" ഈ ഉവ്വോ എന്റെ വകയാരുന്നു..
"ഉവ്വ..."
ചേട്ടൻ പോയി.. ഉവ്വാ ഉവ്വ..
"എന്നാലും ഇന്നലെ രാത്രി എന്താടാ സംഭവിച്ചേ??" ചേട്ടൻ പോയപ്പോൾ പിന്നെയും സാജിനോട് ഞാൻ ചോദിച്ചു..
ഉത്തരമില്ല...
"എന്നാലും എന്താവും ഇന്നലെ സംഭവിച്ചേ...??അവളെന്തിനാ പോയെ??"
ചോദ്യങ്ങൾ പിന്നെയും ചോദിച്ചു കൊണ്ടേ ഇരിക്കുന്നു..
ചോദ്യങ്ങൾക്കിടയിൽ കിടന്നു ഉത്തരമില്ലാതെ വീര്പ്പു മുട്ടാൻ വിധിക്കപ്പെട്ട ചോദ്യങ്ങൾ.... !!!
ചോദ്യങ്ങൾക്കിടയിൽ കിടന്നു ഉത്തരമില്ലാതെ വീര്പ്പു മുട്ടാൻ വിധിക്കപ്പെട്ട ചോദ്യങ്ങൾ.... !!!
ചോദ്യങ്ങൾ....ചോദ്യങ്ങൾ....ചോദ്യങ്ങൾ....!!!