Thursday, June 14, 2012
Spirit-Malayalam Movie Review
മലയാളത്തില്‍ ഞാനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് രഞ്ജിത്ത് എന്ന മുന്‍വിധിയോട് കൂടെ തന്നെ റിവ്യൂ തുടങ്ങുന്നു..
കുറേകാലമായി വ്യതസ്തതയുടെ പിറകിലൂടെ സഞ്ചരിക്കുന്ന അപൂര്‍വ്വം ചില സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്.. ആ രണ്ജിതില്‍ നിന്നും വീണ്ടും ഒരു വ്യത്യസ്തമായ സിനിമ, അതാണ് സ്പിരിറ്റ്..
ഈ സിനിമയെ പ്രഞ്ചിയെട്ടനായോ തിരക്കഥയുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്, കാരണം ഇത് രണ്ജിത്തില്‍ പിറന്ന തികച്ചും വേറിട്ടൊരു സിനിമയാണ്..
രഞ്ജിത്ത്-മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നിലേക്ക് വരുന്ന മുഖങ്ങള്‍ ഇന്ദുചൂഡനും ജഗന്നാഥനും ഒക്കെയാണ്..
ആ ഗണത്തിലേക്ക് ഒരു കഥാപാത്രത്തെ രഞ്ജിത്ത് ഇവിടെ സംഭാവന ചെയ്യുന്നില്ല..
പകരം പ്രാഞ്ചിയെട്ടനിലും തിരക്കഥയിലും രഞ്ജിത്ത് കാണിച്ച വ്യതസ്തത എന്ന തന്റേടം മോഹന്‍ലാല്‍ എന്ന വിസ്മയ നടനിലും കൊണ്ടു വന്നിരിക്കുന്നു..
ഒരുപക്ഷെ ഈ സിനിമയില്‍ നമുക്ക് ലാലേട്ടനെ കാണാന്‍ പറ്റില്ല, കണ്ടത് മുഴുവന്‍ രഘുനന്ദനെയാണ്,ഒരു മുഴുക്കുടിയനെ..
കേരളത്തിന്‍റെ പല കോണുകളിലും നാം കാണുന്ന മുഴുക്കുടിയന്മാരില്‍ ഒരാള്‍, രഘുനന്ദന്‍..
അയാളുടെ ജീവിതമാണ് ഈ കഥ.. അത് മാത്രം..(വേറൊരു കഥ ഇല്ല എന്ന് ചുരുക്കം..)
ആദ്യ പകുതി.. : മനോഹരം എന്ന് ഒറ്റവാക്കില്‍ പറയാം ആദ്യപകുതി..
ലാളിസം തുളുമ്പുന്ന രഞ്ജിത്തിയന്‍ തമാശകളും,കിടിലന്‍, അല്ല കിക്കിടിലന്‍ ഡയലോഗ്-കളും കൊണ്ട് സമ്പന്നം..
ഡയലോഗുകള്‍ കൊണ്ടു എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള രഞ്ജിത്ത് ഈ സിനിമയിലും പതിവ് തെറ്റിച്ചില്ല..
രഞ്ജിത്ത്-ലാല്‍ കൂട്ടുകെട്ടില്‍ പണ്ടുണ്ടായിരുന്ന 'അടി' ഈ സിനിമയിലും ഉണ്ട്, പക്ഷെ ഇത്തവണ വെള്ളമടിയാണെന്ന് മാത്രം..
വെള്ളമടിക്കുന്ന സീന്‍ വരുമ്പോള്‍ സ്ക്രീനിന്റെ താഴെ സൈഡില്‍ ആയി "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്നെഴുതി കാണിക്കുന്നുണ്ട്..സിനിമയുടെ 90 ശതമാനവും ഈ ഡയലോഗ് മായാതെ മറയാതെ അവിടെ തന്നെ നില്‍പ്പുണ്ട് എന്ന് പറഞ്ഞാല്‍ തന്നെ ഈ സിനിമയില്‍ വെള്ളമടി എത്രമാത്രം ഉണ്ട് എന്ന് ഊഹിക്കാം.. :)
മദ്യത്തിനു അടിമയായ രഘുനന്ദന്‍ എന്നയാളുടെ ജീവിതമാണ് ഈ സിനിമ.. മദ്യം മാന്യനായ ഒരാളെ പോലും എത്രമാത്രം നീചനാക്കുന്നു എന്ന് ആദ്യ പകുതിയില്‍ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു..
ഇന്റര്‍വെല്‍ : ഇന്റര്‍വെല്‍ സമയത്ത് പിറകില്‍ ഉണ്ടായിരുന്നു പിള്ളേര് സെറ്റ് പറയുന്നത് കേട്ടു, "അളിയാ.. കണ്ടിട്ട് കൊതിയാവുന്നു.. നമുക്ക് പോയി അടിച്ചാലോ" എന്ന്..
രണ്ടാം പകുതി : കഥ മാറി തുടങ്ങുകയായിരുന്നു രണ്ടാം പകുതി മുതല്‍ ..
സമൂഹത്തില്‍ നിന്നും രഘുനന്ദന്‍ മനസിലാക്കി തുടങ്ങുന്നു അയാള്‍ ഒരു "മദ്യപാനി" ആണെന്ന്.. അതയാളില്‍ അസ്വസ്ഥത നിറക്കുന്നു..
അയാള്‍ മാറി തുടങ്ങുകയാണ്..കഥയും.. ബാക്കി സ്ക്രീനില്‍ കാണുക..
അവസാനം : ഇന്റര്‍വെല്‍ സമയത്ത് വെള്ളമടിക്കാന്‍ പോകാം എന്ന് പറഞ്ഞു പിള്ളേര് സെറ്റ് പടം കഴിഞ്ഞപ്പോള്‍ പറയുന്നത് കേട്ടു,"വേണ്ടായിരുന്നു, ഈ പടത്തിനു വരേണ്ടായിരുന്നു" എന്ന്..
അല്ലാതെ "നന്നായി പടം,ഇനി വെള്ളമടിക്കില്ല" എന്നല്ല.. നമ്മള്‍ മലയാളികള്‍ അല്ലേലും അങ്ങനെയാണല്ലോ... തെറ്റുകള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ കണ്ണടച്ച് നടക്കും,അതോടെ എല്ലായിടത് ഇരുട്ട്..ഒന്നും കാണേണ്ട..
ഈ സിനിമ ഇറങ്ങിയാല്‍ കേരളം അങ്ങ് കേറി നന്നാവും എന്ന് കരുതിയ രഞ്ജിത്ത് ആരായി????
മോഹന്‍ലാല്‍ എന്ന നടനെ ഈ സിനിമയില്‍ കാണാന്‍ പറ്റില്ല..നടപ്പിലും എടുപ്പിലും കുടിപ്പിലും രഘുനന്ദന്‍ മാത്രമാണ്.. അത്രയ്ക്ക് മനോഹരം.. :)
പ്രത്യേകം എടുത്തു പറയേണ്ട വേറൊരു കാര്യം നന്ദുവിന്റെ വേഷമാണ്.. ഇതുവരെ ചെയ്തതില്‍ ഏറ്റവും മനോഹരമായ വേഷം തന്നെയായിരുന്നു നന്ദുവിന് രഞ്ജിത്ത് കൊടുത്തത്..
ശങ്കര്‍ രാമകൃഷ്ണനും മോശമാക്കിയില്ല എന്ന് പറയാം..
+Ves :
രഞ്ജിത്ത് എന്ന പ്രതിഭാസം
മോഹന്‍ലാല്‍ എന്ന വിസ്മയം
ഡയലോഗ്സ്
നന്ദു
ക്ലൈമാക്സ് (സാദാ ക്ലൈമാക്സ് ആണേല്‍ പോലും ഈ സിനമക്ക് ഇതിലും നല്ല വേറൊരു ക്ലൈമാക്സ് അസാധ്യമായിരിക്കും..)
-Ves :
രണ്ടാം പകുതിയുടെ ആദ്യം അനുഭവപ്പെട്ട വലിവ്..
ശക്തമായ കഥയില്ലായ്മ..കുറെ സീനുകള്‍, ട്വിസ്റ്റുകള്‍ എന്തിനാണ് എന്ന് ഇപ്പോഴും വ്യക്തമല്ല..
പാട്ടുകള്‍ എല്ലാം ഒരേ ട്യൂണ്‍ , പക്ഷെ അര്‍ത്ഥവത്തായ വരികള്‍ ആയിരുന്നു..
തെറി കുറച്ചോവറായോ എന്നൊരു സംശയം..
കള്ളുകുടി ശീലം തീരെയില്ലാത്ത "പ്രബുദ്ധരായ മലയാളികള്‍ " തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് സ്പിരിറ്റ്..
എക്സ്ട്രാ ബോഗി : "കേരളത്തില്‍ ഒരു ബുദ്ധി ജീവിയും ഒരു വാതിലും ഇതുവരെ ചവിട്ടി തുറന്നിട്ടില്ല.. എന്താ കാരണം??? "
"ആരോഗ്യമില്ല... അത് തന്നെ... " :)
യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..